---
title: "ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ"
english_title: "Sabarimala Milma Ghee Scandal Transport Contractor Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388477/sabarimala-milma-ghee-scandal-transport-contractor-arrested"
published_at: "2026-10-24T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc3f83ecfa1_download_(4).jpeg"
keywords: ["sabarimala", "arrested"]
---

# ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ

> **Lead Summary:** **ശബരിമല**: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആണ് അറസ്റ്റ്. ഇടപാടിൽ ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടം ഉണ്ടായി. മിൽമക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തൽ. തമിഴ് നാട്ടിലെ രണ്ട് എജൻസികൾക്കാണ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികൾക്കാണ് നെയ്യ് മറിച്ചുവിറ്റത്.

## Article Content

**ശബരിമല**: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആണ് അറസ്റ്റ്. ഇടപാടിൽ ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടം ഉണ്ടായി. മിൽമക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തൽ. തമിഴ് നാട്ടിലെ രണ്ട് എജൻസികൾക്കാണ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികൾക്കാണ് നെയ്യ് മറിച്ചുവിറ്റത്.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2015ൽ ശബരിമലയിലേക്ക് എത്തിക്കാനായി നെയ്യ് കൈപ്പറ്റിയ ശേഷം വ്യാജ രേഖ ചമച്ച് തമിഴ്‌നാട്ടിലെ ഏജൻസികൾക്ക് മറിച്ചുവിൽക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388477/sabarimala-milma-ghee-scandal-transport-contractor-arrested)