---
title: "ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി"
english_title: "Qatar KMCc Fund Embezzlement Rotana Rasakh Expelled From KMCc Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388488/qatar-kmcc-fund-embezzlement-rotana-rasakh-expelled-from-kmcc-kozhikode"
published_at: "2026-10-24T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc48468e723_1000361677.jpg"
keywords: ["Kozhikode", "Kmcc"]
---

# ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി

> **Lead Summary:** **കോഴിക്കോട്:** ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി. മുസ്ലിം ലീഗ് നേതൃത്വം ആണ് നടപടി സ്വീകരിച്ചത്.

## Article Content

**കോഴിക്കോട്:** ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി. മുസ്ലിം ലീഗ് നേതൃത്വം ആണ് നടപടി സ്വീകരിച്ചത്.

മുസ്ലിം ലീഗ് ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു റൊട്ടാന റസാഖ്. ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും 8 കോടി രൂപയുടെ കവർച്ച നടന്നതാണ് കേസ്.

കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ, സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതം എന്നുമായിരുന്നു റസാഖിന്റെ പ്രതികരണം.

കവർച്ചയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും കത്തിപ്പടരുമ്പോഴും കെഎംസിസി നേതൃത്വം മൗനം പാലിക്കുകയായിരുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിൻ്റെ അറിവോടെയാണ് കവർച്ചയെന്ന വിമർശനം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388488/qatar-kmcc-fund-embezzlement-rotana-rasakh-expelled-from-kmcc-kozhikode)