---
title: "കൊട്ടിയൂർ കൃഷി ഭവൻ അറിയിപ്പ്: ജൈവ വളം വിതരണം ബില്ലുകൾ ഹാജരാക്കണം"
english_title: "Kottiyoor Krishi Bhavan Notice Organic Fertilizer Distribution Bills Submission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388504/kottiyoor-krishi-bhavan-notice-organic-fertilizer-distribution-bills-submission"
published_at: "2026-10-24T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc510a4d8c0_images_(38).jpeg"
keywords: ["kelakam"]
---

# കൊട്ടിയൂർ കൃഷി ഭവൻ അറിയിപ്പ്: ജൈവ വളം വിതരണം ബില്ലുകൾ ഹാജരാക്കണം

> **Lead Summary:** **കൊട്ടിയൂർ:** കൃഷി ഭവൻ 2026-27 വാർഷിക പദ്ധതി പ്രകാരം ജൈവ വളം വിതരണം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച കർഷകർക്കുള്ള അറിയിപ്പ്.പദ്ധതിയിൽ അപേക്ഷ നൽകിയ കർഷകർ ഒരു തെങ്ങിന് 2 കിലോ വേപ്പിൻ പിണ്ണാക്കും 4 കിലോ എല്ലുപൊടിയും അംഗീകൃത വളം ഡിപ്പോയിൽ നിന്നും വാങ്ങി ഒറിജിനൽ ബില്ല് കൃഷി ഭവനിൽ ഹാജരാക്കേണ്ടതാണ്.

## Article Content

**കൊട്ടിയൂർ:** കൃഷി ഭവൻ 2026-27 വാർഷിക പദ്ധതി പ്രകാരം ജൈവ വളം വിതരണം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച കർഷകർക്കുള്ള അറിയിപ്പ്.പദ്ധതിയിൽ അപേക്ഷ നൽകിയ കർഷകർ ഒരു തെങ്ങിന് 2 കിലോ വേപ്പിൻ പിണ്ണാക്കും 4 കിലോ എല്ലുപൊടിയും അംഗീകൃത വളം ഡിപ്പോയിൽ നിന്നും വാങ്ങി ഒറിജിനൽ ബില്ല് കൃഷി ഭവനിൽ ഹാജരാക്കേണ്ടതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്:ബില്ലുകൾ അപേക്ഷകന്റെ പേരിൽ തന്നെ ആയിരിക്കണം. ആകെ സബ്‌സിഡി തുക വകയിരുത്തിയിരിക്കുന്ന തുകയേക്കാൾ അധികരിക്കുന്ന പക്ഷം സബ്‌സിഡി തുക ആനുപാതികമായി പരിമിതപ്പെടുത്തുന്നതായിരിക്കും.ബില്ലുകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.10.2026 ആണ്. ഗുണഭോക്തൃ ലിസ്റ്റ് ഇതോടൊപ്പം സമർപ്പിക്കുന്നു. കർഷകർ നിശ്ചിത സമയത്തിനകം ബില്ലുകൾ ഹാജരാക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388504/kottiyoor-krishi-bhavan-notice-organic-fertilizer-distribution-bills-submission)