---
title: "SMA മരുന്ന് വിവാദം: ജനറിക് മരുന്നിന് എൽഡിഎഫ് എതിരല്ല, വാർത്താസമ്മേളനത്തിൽ ഉയർത്തിയത് ലഘുവായ വിമർശനം മാത്രം"
english_title: "Delhi SMA Medicine Controversy Former Health Ministers Press Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388531/sma-medicine-controversy-pk-srimathi-clarification-generic-clinical-trial-ldf"
published_at: "2026-10-24T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc6cc877050_1000242240.jpg"
keywords: ["SMA Medicine Controversy", "PK Srimathi", "Generic Medicine  Clinical Trial LDF Government"]
---

# SMA മരുന്ന് വിവാദം: ജനറിക് മരുന്നിന് എൽഡിഎഫ് എതിരല്ല, വാർത്താസമ്മേളനത്തിൽ ഉയർത്തിയത് ലഘുവായ വിമർശനം മാത്രം

> **Lead Summary:** **ഡൽഹി: **എസ്എംഎ മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താസമ്മേളനത്തിൽ സിപിഐഎം വിമർശനമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി പി കെ ശ്രീമതി. ചോദ്യം ചെയ്തത്, ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് വിതരണം ചെയ്തതിനെയാണ്.

## Article Content

**ഡൽഹി: **എസ്എംഎ മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താസമ്മേളനത്തിൽ സിപിഐഎം വിമർശനമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി പി കെ ശ്രീമതി. ചോദ്യം ചെയ്തത്, ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് വിതരണം ചെയ്തതിനെയാണ്.

സിപിഐഎം ജനറിക് മരുന്നിന് എതിരല്ലെന്നും പങ്കുവെച്ചത് രക്ഷിതാക്കളുടെ ആശങ്കയെന്നുമാണ് വിവാദത്തിന് പിന്നാലെ നൽകിയ വിശദീകരണം.

എസ്എംഎ മരുന്നിൽ സാങ്കേതിക പരിശോധനയ്ക്ക് നിർദേശം നൽകിയത് എൽഡിഎഫ് സർക്കാരാണ്. രക്ഷിതാക്കളുടെ ആശങ്കയും പ്രശ്നങ്ങളുമാണ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. എന്നാൽ അത് ലഘുവായ വിമർശനം മാത്രമാണ് പി കെ ശ്രീമതി പറഞ്ഞു.

വീണാ ജോർജ് ആരോഗ്യ മന്ത്രിയായ ശേഷം ആയിരക്കണക്കിന് ജനറിക് മരുന്ന് ആണ് വാങ്ങിയിരുന്നത്. എസ്സെൻഷ്യൽ ഡ്രഗ്സ് പട്ടികയിൽപ്പെട്ട 800 മരുന്നുകൾ ജനറിക് മരുന്ന് ആണ്. ഇതെല്ലാം വിലകുറഞ്ഞതും ടെണ്ടർ വഴിയുമാണ് വരുന്നത്. മരുന്നിനെ കുറിച്ച് പഠിക്കാൻ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചത് എൽഡിഎഫ് സർക്കാർ ആണ്.

ഗുണനിലവാരം പരിശോധിച്ച് ടെൻഡർ വിളിച്ച് മരുന്ന് വാങ്ങാൻ നാല് മാസത്തെ ഇടവേള വന്നു. ഈ മരുന്ന് എങ്ങനെ എസ്എടിയിൽ എത്തി എന്ന ചോദ്യത്തിന് ഉത്തരം വേണം. വിലകുറച്ച് മരുന്ന് കിട്ടുന്നത് നല്ല കാര്യം. സർക്കാർ ആശുപത്രിയിൽ സാമ്പിൾ മരുന്ന് എത്താൻ പാടില്ല.

ക്ലിനിക്കൽ ട്രയലിന് ഉള്ള സാംപിൾ മരുന്ന് എങ്ങനെ ആശുപത്രിയിൽ എത്തി? മറുപടി പറയാതെ വിഷയം വഴിതിരിച്ച് വിടുന്നത് മന്ത്രിക്ക് ഭൂഷണമല്ല. ഞങ്ങൾ ഉന്നയിക്കുന്നത് സാങ്കേതികമായ പ്രശ്നമല്ല. ഒരു കുട്ടിയുടെ അമ്മ ആശങ്ക പറയുമ്പോൾ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ട്. ക്ലിനിക്കൽ ട്രയൽ മരുന്ന് നൽകുമ്പോൾ രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഡോക്ടർക്ക് ഉത്തരവാദിത്വം ഉണ്ടെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388531/sma-medicine-controversy-pk-srimathi-clarification-generic-clinical-trial-ldf)