---
title: "വിമാന ഇന്ധനത്തിന്റെ നികുതി കുറച്ചു; വിജയ്ക്ക് കേന്ദ്ര സർക്കാരിന്റെ പ്രശംസ"
english_title: "Chennai Aviation Fuel VAT Tax Significantly Reduced TVK Government Central Government Praise Chennai VAT Tax 29 Percent From 16 Percent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388566/aviation-fuel-vat-reduced-tamil-nadu-central-praise-vijay-ram-mohan-naidu"
published_at: "2026-10-24T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc9c2a5d275_1000242309.jpg"
keywords: ["Aviation Fuel", "VAT Tamil Nadu", "TVK Government", "Vijay Central Government Praise"]
---

# വിമാന ഇന്ധനത്തിന്റെ നികുതി കുറച്ചു; വിജയ്ക്ക് കേന്ദ്ര സർക്കാരിന്റെ പ്രശംസ

> **Lead Summary:** **ചെന്നൈ:** വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച ടിവികെ സർക്കാരിന് കേന്ദ്ര സർക്കാരിന്റെ പ്രശംസ. ചെന്നൈയിൽ വാറ്റ് നികുതി 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായും, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ 1 ശതമാനമായും തമിഴ്‌നാട് കുറച്ചിരുന്നു.

## Article Content

**ചെന്നൈ:** വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച ടിവികെ സർക്കാരിന് കേന്ദ്ര സർക്കാരിന്റെ പ്രശംസ. ചെന്നൈയിൽ വാറ്റ് നികുതി 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായും, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ 1 ശതമാനമായും തമിഴ്‌നാട് കുറച്ചിരുന്നു.

വിമാന ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഇത് സ്വാഗതാർഹമായ നീക്കമാണ്. നന്ദി മുഖ്യമന്ത്രി വിജയ് – കേന്ദ്രമന്ത്രി റാം മോഹൻ നായിഡു എക്സിൽ കുറിച്ചു. വിമാനയാത്ര കൂടുതൽ താങ്ങാനാവുന്നതാക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഇത്തരം ഏകോപനം നിർണായകമാണെന്ന് നായിഡു ഊന്നിപ്പറഞ്ഞു.

വിമാനയാത്ര കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ എല്ലാവരുടെയും പൊതുവായ മുൻഗണന എപ്പോഴും യാത്രക്കാർ തന്നെയായിരിക്കണം – അദ്ദേഹം കുറിച്ചു.

എയർലൈൻസുകളുടെ പ്രവർത്തന ചിലവ് കുറയ്ക്കാൻ നികുതി കുറച്ചുകൊണ്ടുള്ള ഈ നീക്കം സഹായകമാകുമെന്നതാണ് പ്രധാനം. വിമാനകമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 30-40 ശതമാനത്തോളം സാധാരണയായി ഇന്ധനച്ചെലവാണ്.

ഇത് ഇപ്പോൾ ഏകദേശം 55-60 ശതമാനമായി വർധിച്ചിട്ടുണ്ട്. ഈ ഫെബ്രുവരിയിൽ അമേരിക്ക-ഇറാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ, ജെറ്റ് ഇന്ധനവില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388566/aviation-fuel-vat-reduced-tamil-nadu-central-praise-vijay-ram-mohan-naidu)