---
title: "പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ താൽക്കാലിക നിയമനം"
english_title: "Temporary appointment in Pariyaram Govt.  Ayurveda College Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38861/temporary-appointment-in-pariyaram-govt-ayurveda-college-hospital"
published_at: "2022-04-23T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626355fd1d67c_images (12).jpeg"
keywords: []
---

# പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ താൽക്കാലിക നിയമനം

> **Lead Summary:** കണ്ണൂർ : പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ റേഡിയോ ഗ്രാഫർ (ടെക്നിക്കൽ അസിസ്റ്റന്റ്- എക്സ്‌റേ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

കണ്ണൂർ : പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ റേഡിയോ ഗ്രാഫർ (ടെക്നിക്കൽ അസിസ്റ്റന്റ്- എക്സ്‌റേ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

യോഗ്യത: ഹയർ സെക്കണ്ടറി പാസ്സ്, എക്സ്‌റേ ടെക്നീഷ്യൻ കോഴ്സ് ഡിപ്ലോമ/ബിരുദം പൂർത്തീകരിക്കണം, പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകർ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം മെയ് മൂന്നിന് രാവിലെ 10 മണിക്ക് മുമ്പായി പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഹാജരാകണം. അന്നേദിവസം 11 മണിക്ക് കോളേജ് സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യു നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38861/temporary-appointment-in-pariyaram-govt-ayurveda-college-hospital)