---
title: "വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Wayanad Mananthavady Accident 12 Year Old Girl Dies Vehicle Hits Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388614/wayanad-mananthavady-accident-12-year-old-girl-dies-vehicle-hits-students"
published_at: "2026-10-25T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add5e2999052_images_(3).jpeg"
keywords: ["Mananthavadi", "Accident", "Dead"]
---

# വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **മാനന്തവാടി**: വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടേനാൽ പടിഞ്ഞാറെപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിയ ആണ് മരിച്ചത്.

## Article Content

**മാനന്തവാടി**: വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടേനാൽ പടിഞ്ഞാറെപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിയ ആണ് മരിച്ചത്.

മാനന്തവാടി രണ്ടേനാലിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയിൽ അമിത വേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിയയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388614/wayanad-mananthavady-accident-12-year-old-girl-dies-vehicle-hits-students)