---
title: "കൊട്ടിയൂരിൽ സാർവ്വജനിക ഗണേശോത്സവ ഹിന്ദു സമ്മേളനം സ്വാമി ഹംസാനന്ദ പുരി ഉദ്ഘാടനം ചെയ്തു"
english_title: "Kottiyoor Sarvajanika Ganeshotsavam: Hindu Sammelanam Inaugurated by Swami Hamsananda Puri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388687/kottiyoor-sarvajanika-ganeshotsavam-hindu-sammelanam"
published_at: "2026-10-25T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addf89c05934_WhatsApp_Image_2026-10-25_at_17.24.41.jpeg"
keywords: ["Kottiyoor News", "Vavali River Visarjan", "Kannur Temple Events"]
---

# കൊട്ടിയൂരിൽ സാർവ്വജനിക ഗണേശോത്സവ ഹിന്ദു സമ്മേളനം സ്വാമി ഹംസാനന്ദ പുരി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കൊട്ടിയൂർ: ഗണേശ സേവാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് സാർവ്വജനീക ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഹിന്ദു സമ്മേളനം കൽപ്പറ്റ ഗായത്രീ മാതാ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദ പുരി ഉദ്ഘാടനം ചെയ്തു. ധർമ്മസംരക്ഷണത്തിനായി ഹൈന്ദവ സമൂഹം പൂർണ്ണ ജാഗ്രതയോടെ കർമ്മനിരതരാകേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

## Article Content

കൊട്ടിയൂർ: ഗണേശ സേവാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് സാർവ്വജനീക ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഹിന്ദു സമ്മേളനം കൽപ്പറ്റ ഗായത്രീ മാതാ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദ പുരി ഉദ്ഘാടനം ചെയ്തു. ധർമ്മസംരക്ഷണത്തിനായി ഹൈന്ദവ സമൂഹം പൂർണ്ണ ജാഗ്രതയോടെ കർമ്മനിരതരാകേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി ജനറൽ സെക്രട്ടറി പി.എസ്. മോഹനൻ കൊട്ടിയൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഓമന ഭരതൻ, എസ്.എൻ.ഡി.പി. പ്രതിനിധി പി.ആർ. ലാലു, ഹിന്ദു ഐക്യവേദി നേതാവ് എസ്.സി. രവീന്ദ്രൻ, സുരേഷ് കുമാർ വി.പി., ക്ഷേത്രസംരക്ഷണ സമിതി പ്രതിനിധി ഇ.എൻ. രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗണേശ സേവാസമിതി പ്രസിഡന്റ് ഷിബു മാധവൻ സ്വാഗതവും മാതൃസമിതി അധ്യക്ഷ സി.ജെ. രമണി നന്ദിയും രേഖപ്പെടുത്തി.

സമ്മേളനത്തിന് ശേഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വർണ്ണാഭമായ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര അരങ്ങേറി. വിവിധ വാദ്യമേളങ്ങൾ, നിശ്ചല–ചലന ദൃശ്യങ്ങൾ, കൈകൊട്ടിക്കളി ഉൾപ്പെടെയുള്ള പരമ്പരാഗത കലാപ്രകടനങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. തുടർന്ന് ആചാരപരമായ പൂജകൾക്ക് ശേഷം വാവലിപ്പുഴയിൽ ഭക്തിനിർഭരമായി വിഗ്രഹ നിമജ്ജനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388687/kottiyoor-sarvajanika-ganeshotsavam-hindu-sammelanam)