---
title: "ചേരാനല്ലൂർ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്"
english_title: "Cheranallur Accident 17 Year Old Granted Bail By Juvenile Justice Board"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388752/cheranallur-accident-17-year-old-granted-bail-by-juvenile-justice-board"
published_at: "2026-10-26T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adeceb3bbbbf_1000364391.jpg"
keywords: ["Kochi", "Accident", "Dead"]
---

# ചേരാനല്ലൂർ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

> **Lead Summary:** **കൊച്ചി**: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രികൻ മരിച്ച വാഹനാപകടത്തിൽ 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. പുലർച്ചെ ഉണ്ടായ അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്.

## Article Content

**കൊച്ചി**: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രികൻ മരിച്ച വാഹനാപകടത്തിൽ 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. പുലർച്ചെ ഉണ്ടായ അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് 17 വയസുകാരനായിരുന്നു. സംഭവത്തിൽ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകനാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. അച്ഛന്റെ പേരിലുള്ള കാറിനെതിരെയും കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388752/cheranallur-accident-17-year-old-granted-bail-by-juvenile-justice-board)