---
title: "സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്"
english_title: "Gold prices fall in the state today."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38879/gold-prices-fall-in-the-state-today"
published_at: "2022-04-23T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62638996f071f_images (12).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്

> **Lead Summary:** തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്.

## Article Content

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്.

പവന് 39,880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഏപ്രിൽ 18, 19 തീയതികളിലാണ് സ്വർണവില ഈ നിരക്കിലെത്തിയത്. ഇതിനു ശേഷം ഏപ്രിൽ 20 ബുധനാഴ്ച്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഗ്രാമിന് 4915 രൂപയും പവന് 39,320 രൂപയുമായിരുന്നു ബുധനാഴ്ചത്തെ സ്വർണവില. ശേഷം ഇന്നലെ വീണ്ടും വില വർധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38879/gold-prices-fall-in-the-state-today)