---
title: "പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ"
english_title: "PSC Members Number Reduce Consideration Not Chief Minister VD Sathesan Salary Benefits Reduce Thought"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388804/psc-members-number-reduce-not-considered-cm-vd-sathesan-assembly-g-sudhakaran-question"
published_at: "2026-10-26T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf0f862e07b_1000242500.jpg"
keywords: ["PSC Members Number", "Assembly G Sudhakaran", "DGP Complaints"]
---

# പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം : ** പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുന്നത് ആലോചനയിൽ ഇല്ല.

## Article Content

**തിരുവനന്തപുരം : ** പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുന്നത് ആലോചനയിൽ ഇല്ല.

മുഴുവൻ സമയ രാഷ്ട്രീയക്കാർ പി എസ് സി അംഗങ്ങൾ ആകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി എസ്‌സിക്കെതിരെ ഡിജിപിക്ക് മാത്രം 180 പരാതികൾ ലഭിച്ചു.

ക്രമക്കേടുകളിൽ പി എസ് സി ചെയർമാനും അംഗങ്ങൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ജി സുധാകരൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388804/psc-members-number-reduce-not-considered-cm-vd-sathesan-assembly-g-sudhakaran-question)