---
title: "വി.ദാസൻ 31-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "V Dasan 31st Martyrdom Day Kodallur V Dasan 31st Martyrdom Day Observed Anthoor Mandalam Congress Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388809/v-dasan-31st-martyrdom-day-kodallur-anthoor-mandalam-congress-commemoration"
published_at: "2026-10-26T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf1468a1bcb_1000242493.jpg"
keywords: [": V Dasan 31st Martyrdom Day", "Anthoor Mandalam Congress  DCC President Martin George"]
---

# വി.ദാസൻ 31-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **കോടല്ലൂർ: **വി.ദാസൻ 31-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടല്ലൂരിൽ ദാസൻ സ്തൂപത്തിൽ പുഷ്പാർച്ചനയും കോൾമൊട്ടയിൽ അനുസ്മരണ സമ്മേളനവും നടന്നു.

## Article Content

**കോടല്ലൂർ: **വി.ദാസൻ 31-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടല്ലൂരിൽ ദാസൻ സ്തൂപത്തിൽ പുഷ്പാർച്ചനയും കോൾമൊട്ടയിൽ അനുസ്മരണ സമ്മേളനവും നടന്നു.

അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി ജനാർദ്ദനൻ, ഇ ടി രാജീവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്  പി കെ സരസ്വതി, പി എം പ്രേംകുമാർ, എം എൻ പൂമംഗലം, എ എൻ ആന്തൂരാൻ, കെ പി ആദംകുട്ടി, ടി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, വത്സൻ കടമ്പേരി, പി പ്രവീൺ കുമാർ, സുജാത പി, ഒ വി പ്രേംകുമാർ, സിജി കെ വി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388809/v-dasan-31st-martyrdom-day-kodallur-anthoor-mandalam-congress-commemoration)