---
title: "ആന്വിറ്റി കാലാനുസൃതമായി പരിഷ്കരിക്കണം -മലബാർ ദേവസ്വം എംപ്ലോയീസ് സംഘ്"
english_title: "Malabar Devaswom Employees Sangh Demands Timely Revision of Temple Annuities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388935/malabar-devaswom-employees-sangh-demands-revision-temple-annuities-kannur"
published_at: "2026-10-27T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae034933bcdd_WhatsApp_Image_2026-10-27_at_07.55.31.jpeg"
keywords: ["Malabar Devaswom Board", "Temple Annuity Kerala", "BMS Kerala"]
---

# ആന്വിറ്റി കാലാനുസൃതമായി പരിഷ്കരിക്കണം -മലബാർ ദേവസ്വം എംപ്ലോയീസ് സംഘ്

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് മലബാറിലെ ക്ഷേത്ര സ്വത്തുവകകൾ സർക്കാരിലേക്ക് മുതൽക്കൂട്ടിയ വകയിൽ ക്ഷേത്രങ്ങൾക്ക് നൽകേണ്ട ആന്വിറ്റി കാലാനുസൃതമായി പരിഷ്കരിച്ച് നൽകണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് (ബി.എം.എസ്.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.​ബി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ.വി. ജഗദീഷ് ഉദ്ഘാടനംചെയ്തു. ഡി.കെ. ബാബു അധ്യക്ഷതവഹിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പ് മലബാറിലെ ക്ഷേത്ര സ്വത്തുവകകൾ സർക്കാരിലേക്ക് മുതൽക്കൂട്ടിയ വകയിൽ ക്ഷേത്രങ്ങൾക്ക് നൽകേണ്ട ആന്വിറ്റി കാലാനുസൃതമായി പരിഷ്കരിച്ച് നൽകണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് (ബി.എം.എസ്.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.​ബി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ.വി. ജഗദീഷ് ഉദ്ഘാടനംചെയ്തു. ഡി.കെ. ബാബു അധ്യക്ഷതവഹിച്ചു.

രാഹുൽ ആർ. നാഥ്, കെ. നാരായണൻ, കെ.വി. ഉണ്ണികൃഷ്ണൻ, വി.എം. ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. ജഗദീഷ് (പ്രസി.), ടി.കെ. ബാബു (വർ. പ്രസി.), എ.പി.കെ. വിനോദ് (ജന. സെക്ര), രാഹുൽ ആർ. നാഥ്, കെ.പി. പരമേശ്വരൻ, പ്രശാന്ത് കൊട്ടിയൂർ, കെ.ടി. സജീവ്, എൻ. ബാബു നമ്പൂതിരി (വൈ. പ്രസി.), കെ. നാരായണൻ, കെ.വി. ഉണ്ണികൃഷ്ണൻ, രമാദേവി ചിറക്കൽ, സജീവൻ മാമാനം, സന്തോഷ് ചിറക്കൽ (ജോ. സെക്ര), പി. കൃഷ്ണപ്രസാദ് (ഖജാ.)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388935/malabar-devaswom-employees-sangh-demands-revision-temple-annuities-kannur)