---
title: "അനധികൃതമായി മദ്യം കൈവശം വെച്ച കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടിൽ എക്സൈസ് സംഘം"
english_title: "Wayanad Abkari Case Report TV Managing Editor Anto Augustine Wife House Excise Team Reached Fake Liquor Found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388977/wayanad-abkari-case-anto-augustine-wife-house-mother-in-law-lilly-excise-team-statement-fake-liquor"
published_at: "2026-10-27T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0618a86f08_1000242649.jpg"
keywords: ["Wayanad Abkari Case", "House Ownership", "Lilly Jose Moonganani"]
---

# അനധികൃതമായി മദ്യം കൈവശം വെച്ച കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടിൽ എക്സൈസ് സംഘം

> **Lead Summary:** **വയനാട്: **അബ്കാരി കേസിൽ റിപ്പോർട്ട് ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടിൽ എക്സൈസ് സംഘം എത്തി. വ്യാജമദ്യം കണ്ടെത്തിയ വീട് ഭാര്യാമാതാവിന്റെ പേരിലാണെന്നായിരുന്നു ആന്റോയുടെ വാദം.

## Article Content

**വയനാട്: **അബ്കാരി കേസിൽ റിപ്പോർട്ട് ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടിൽ എക്സൈസ് സംഘം എത്തി. വ്യാജമദ്യം കണ്ടെത്തിയ വീട് ഭാര്യാമാതാവിന്റെ പേരിലാണെന്നായിരുന്നു ആന്റോയുടെ വാദം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യാമാതാവ് ലില്ലിയുടെ മൊഴി എടുക്കാൻ എക്സൈസ് തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആന്റോ ഭാര്യാമാതാവ് ലില്ലി വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം മൊഴിയെടുക്കാനായി എത്തിയത്.

മദ്യം പിടിച്ചെടുത്ത മൂങ്ങനാനിയിൽ വീടിന്റെ ഉടമസ്ഥാവകാശം 2022 ൽ ബാങ്ക് ജപ്തിക്കും ലേലം നടപടികൾക്ക് ശേഷം ലില്ലി ജോസിന് നൽകിയെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. കേസിന്റെ പല ഘട്ടത്തിലും വീടിന്റെ ഉടമസ്ഥാവകാശം ആന്റോ തള്ളിയിരുന്നു.

എന്നാൽ ഭാര്യ മാതാവിലേക്ക് വീടിന്റെ ഉടമസ്ഥാവകാശം എങ്ങനെ എത്തി എന്നതിലും വീട് ആന്റോയുടെത് തന്നെയെന്നും തെളിയിക്കാനാണ് എക്സൈസിന്റെ ശ്രമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388977/wayanad-abkari-case-anto-augustine-wife-house-mother-in-law-lilly-excise-team-statement-fake-liquor)