---
title: "സതീശൻ പാച്ചേനിയുടെ നാലാം ചരമവാർഷിക ദിനത്തിൽ പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും"
english_title: "Footage Satheesan Pacheni Fourth Death Anniversary Day Kannur Payyambalam Memorial Tomb K Sudhakaran MP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388981/satheesan-pacheni-fourth-death-anniversary-payyambalam-floral-tribute-k-sudhakaran-mp-memorial-meeting"
published_at: "2026-10-27T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0683fe549c_1000242717.jpg"
keywords: ["Fourth Death Anniversary", "K Sudhakaran MP", "DCC President Martin George"]
---

# സതീശൻ പാച്ചേനിയുടെ നാലാം ചരമവാർഷിക ദിനത്തിൽ പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും

> **Lead Summary:** **കണ്ണൂർ : ** സതീശൻ പാച്ചേനിയുടെ നാലാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

## Article Content

**കണ്ണൂർ : ** സതീശൻ പാച്ചേനിയുടെ നാലാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ പ്രൊഫസർ എ ഡി മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി, പി.ടി.മാത്യു, സുമ ബാലകൃഷ്ണൻ, രജിത്ത് നാറാത്ത് തുടങ്ങിയവർ സംസാരിച്ചു.

മേയർ പി. ഇന്ദിര, കെ. പ്രമോദ്, ശ്രീജ മഠത്തിൽ, ടി. ജയകൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, രജനീ രമാനന്ദ്, എൻ പി ശ്രീധരൻ, ഫിലോമിന ടീച്ചർ, അഡ്വക്കറ്റ് റഷീദ് കവ്വായി, വിജിൽ മോഹനൻ, വി വി പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388981/satheesan-pacheni-fourth-death-anniversary-payyambalam-floral-tribute-k-sudhakaran-mp-memorial-meeting)