---
title: "പ്ലസ് വൺ രണ്ടാംഘട്ട പ്രവേശനം ഇന്നുമുതൽ"
english_title: "Plus One second entry from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3890/plus-one-second-entry-from-today"
published_at: "2021-10-07T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e6c66ed13a_images - 2021-10-07T091038.914.jpeg"
keywords: []
---

# പ്ലസ് വൺ രണ്ടാംഘട്ട പ്രവേശനം ഇന്നുമുതൽ

> **Lead Summary:** തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 7, 12, 16, 20, 21 തീയതികളിൽ നടക്കും.

## Article Content

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 7, 12, 16, 20, 21 തീയതികളിൽ നടക്കും.

അലോട്ട്മെന്റ് വിവരം www.admission.dge.kerala.gov.in ലെ Click for Higher Secondary Admission എന്ന ലിങ്കിൽ ലഭിക്കും. വെബ്സൈറ്റിലെ Candidate LoginSWSൽ ലോഗിൻചെയ്ത് Second Allotment Results എന്ന ലിങ്ക് പരിശോധിക്കാം. ഇതിൽനിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽനിന്നു പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്റിൽ മാറ്റമൊന്നുമില്ലെങ്കിൽ സ്ഥിരപ്രവേശനം നേടണം. ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് ലെറ്ററിലെ നിർദിഷ്ട സമയത്ത് സ്ഥിരപ്രവേശനം നേടണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3890/plus-one-second-entry-from-today)