---
title: "ബംഗളൂരു കലാസമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരോത്സവം"
english_title: "Bangalore Arts Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38903/bangalore-arts-society"
published_at: "2022-04-23T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263a786b46b4_Picsart_22-04-23_12-45-57-652.jpg"
keywords: []
---

# ബംഗളൂരു കലാസമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരോത്സവം

> **Lead Summary:** **ബംഗളൂരു :** കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരോത്സവം സംഘടിപ്പിച്ചു. കൈരളി ബുക്സിന്റെ ആദ്യ വില്പന ബഹുഭാഷാ കവിയും സാഹിത്യകാരിയുമായ ശ്രീകല പി വിജയന് നൽകി നിർവഹിച്ചു . തുടർന്ന് നടന്ന സാഹിത്യ സമ്മേളനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ .ചന്ദ്രശേഖര കമ്പാർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ബംഗളൂരു :** കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരോത്സവം സംഘടിപ്പിച്ചു. കൈരളി ബുക്സിന്റെ ആദ്യ വില്പന ബഹുഭാഷാ കവിയും സാഹിത്യകാരിയുമായ ശ്രീകല പി വിജയന് നൽകി നിർവഹിച്ചു . തുടർന്ന് നടന്ന സാഹിത്യ സമ്മേളനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ .ചന്ദ്രശേഖര കമ്പാർ അദ്ധ്യക്ഷത വഹിച്ചു.

പുസ്തക പ്രകാശനവും നടന്നു. ബാംഗ്ലൂർ മാറത്തഹള്ളിയിലെ കൈരളി സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ ചന്ദ്രശേഖര കമ്പാറിന്റെ ശിവന്റെ കടുന്തുടി,പ്രൊഫ. നാഗരാജയ്യയുടെ ചാരുവസന്ത, പ്രസന്ന സന്തേകടുറിന്റെ സു ( വിവർത്തനം - സുധാകരൻ രാമന്തളി) , പി ഹരികുമാറിന്റെ പ്രവാസിയുടെ മുണ്ട്,വിഷ്ണുമംഗലം കുമാറിന്റെ സ്നേഹസാന്ദ്രം , പ്രേംരാജ് കെ കെയുടെ ചില നിറങ്ങൾ എന്നി പുസ്തകങ്ങളോടൊപ്പം ശ്രീകല പി വിജയൻറെ മൃദുലയുടെയും പ്രകാശനം നടന്നു .

ചന്ദ്രശേഖര കമ്പാർ ശ്രീകല പി വിജയനെ അനുമോദിച്ചു. പ്രശസ്ത കവി സോമൻ കടലൂർ,സർഗധാര ഭാരവാഹികളായ ശ്രീജേഷ് , ശാന്താമേനോൻ , മാതൃഭൂമി ഡയറക്ടർ മേഘ പത്മൻ , പയ്യന്നൂർ കുഞ്ഞിരാമൻ ,പാലക്കാടൻ ഫോറം പ്രസിഡന്റ് കൃഷ്ണ കുമാർ എന്നിവർ പങ്കെടുത്തു.  

ആമസോൺ ബെസ്റ്സെല്ലെർ ആയ അമോറസ് മ്യുസിങ്സ് നു ശേഷം സാങ്കല്പിക കവിത സമാഹാരമായ' മൃദുല' പ്രസിദ്ധികരിക്കപെട്ടു. പ്രശസ്ത ആംഗലേയ കവിയും അധ്യാപികയും ആയ ശ്രീകല പി വിജയൻറെ മൃദുല എന്ന കാവ്യാ സമാഹാരം ശ്രദ്ധേയമായിരുന്നു.ഈ പുസ്തകത്തിലൂടെ വെർച്വൽ ലോകത്തെ ചതിക്കുഴികളും അതിനു അടിമകളാകുന്ന ഒരു കൂട്ടം ഇരകളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. മൃദുല എന്ന കഥാപാത്രമാണ് മുഖ്യ പ്രമേയമെങ്കിലും ആധുനിക കാലത്തെ വാർത്താവിനിമയ മാധ്യമങ്ങളിലൂടെ ജീവിതം ബലിയാടാകേണ്ടി വന്ന ഒരുപാടു പേരുടെ ജീവിതത്തിന്റെ അടയാളമാണ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38903/bangalore-arts-society)