---
title: "അടക്കാത്തോട് ഗവ. യു.പി. സ്കൂളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു; ഗാനാലാപനവുമായി വിദ്യാർത്ഥികൾ"
english_title: "Vayalar Memorial Day Observed at Adakkathode GUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389036/Vayalar Memorial Day Observed at Adakkathode GUP School"
published_at: "2026-10-27T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0c3c6a2f32_adakkathode.jpg"
keywords: ["Adakkathode School", "Vayalar Smrithi", "Adakkathode News"]
---

# അടക്കാത്തോട് ഗവ. യു.പി. സ്കൂളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു; ഗാനാലാപനവുമായി വിദ്യാർത്ഥികൾ

> **Lead Summary:** കേളകം: ഗവ. യു.പി. സ്കൂൾ അടക്കാത്തോടിൽ വിപുലമായ പരിപാടികളോടെ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. മലയാള ഭാഷയ്ക്ക് അനശ്വരമായ ഗാനങ്ങളും കവിതകളും സമ്മാനിച്ച വിപ്ലവ ഗാനരചയിതാവ് വയലാർ രാമവർമ്മയുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ അനുസ്മരണ ചടങ്ങുകൾ ശ്രദ്ദേയമായി.

## Article Content

കേളകം: ഗവ. യു.പി. സ്കൂൾ അടക്കാത്തോടിൽ വിപുലമായ പരിപാടികളോടെ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. മലയാള ഭാഷയ്ക്ക് അനശ്വരമായ ഗാനങ്ങളും കവിതകളും സമ്മാനിച്ച വിപ്ലവ ഗാനരചയിതാവ് വയലാർ രാമവർമ്മയുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ അനുസ്മരണ ചടങ്ങുകൾ ശ്രദ്ദേയമായി.

ചടങ്ങുകൾക്ക് ഹെഡ്മിസ്ട്രസ് ജയലത ബാലകൃഷ്ണൻ, അധ്യാപകരായ ജിതിൻ ദേവസ്യ, ജിമ്മി മാത്യു, ജിൻ്റു മോൾ ജോസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ഗാനാഞ്ജലിയിൽ മുഹമ്മദ് മർവാൻ, അപർണ അജേഷ്, ശ്രീവേദിക പി.എസ്., ഷിഫ ഫാത്തിമ, ബേസിൽ മാരിയോ എന്നീ വിദ്യാർത്ഥികൾ വയലാറിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389036/Vayalar Memorial Day Observed at Adakkathode GUP School)