---
title: "വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യം; കോളയാട് പഞ്ചായത്തിൽ പച്ചക്കറിത്തൈ വിതരണത്തിന് തുടക്കമായി"
english_title: "Organic Vegetable Cultivation Kolayad Panchayat Seedling Distribution Begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389055/organic-vegetable-cultivation-kolayad-panchayat-seedling-distribution-begins"
published_at: "2026-10-28T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1431099a21_1000367346.jpg"
keywords: ["Kolayad Panchayat", "Vegetable Seedlings", "Peravoor"]
---

# വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യം; കോളയാട് പഞ്ചായത്തിൽ പച്ചക്കറിത്തൈ വിതരണത്തിന് തുടക്കമായി

> **Lead Summary:** പേരാവൂർ: വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ട് കോളയാട് പഞ്ചായത്ത് 2026-27 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈ വിതരണ പദ്ധതിയുടെ വേക്കളം വാർഡ് തല ഉദ്ഘാടനം നടന്നു. വേക്കളം ഗവൺമെന്റ് യു.പി. സ്കൂളിന് സമീപം നടന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യശോദാ വത്സരാജ് പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ട് കോളയാട് പഞ്ചായത്ത് 2026-27 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈ വിതരണ പദ്ധതിയുടെ വേക്കളം വാർഡ് തല ഉദ്ഘാടനം നടന്നു. വേക്കളം ഗവൺമെന്റ് യു.പി. സ്കൂളിന് സമീപം നടന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യശോദാ വത്സരാജ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്തംഗം വിൻസി കാട്ടക്കയം അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് എം. വിപിൻ, പി.കെ. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. പച്ചമുളക്, തക്കാളി, വഴുതിന, കോളിഫ്ലവർ തുടങ്ങിയവയുടെ തൈകളാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389055/organic-vegetable-cultivation-kolayad-panchayat-seedling-distribution-begins)