---
title: "നെഞ്ച് വേദനയെ തുടർന്ന് ലൈറ്റ് & സൗണ്ട് തൊഴിലാളി മരിച്ചു"
english_title: "Light & Sound worker dies of chest pain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38909/light-sound-worker-dies-of-chest-pain"
published_at: "2022-04-23T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263ac9177598_InShot_20220423_130108868.jpg"
keywords: []
---

# നെഞ്ച് വേദനയെ തുടർന്ന് ലൈറ്റ് & സൗണ്ട് തൊഴിലാളി മരിച്ചു

> **Lead Summary:** ഉളിക്കൽ : പന്തൽ പണി ജോലി ചെയ്തു കൊണ്ടിരിക്കെ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണ ലൈറ്റ് & സൗണ്ട് തൊഴിലാളി മരണപ്പെട്ടു.ഉളിക്കൽ പുറവയലിലെ പടിഞ്ഞാറെ മുറിയിൽ വിനോദ് ആണ് മരിച്ചത്.

## Article Content

ഉളിക്കൽ : പന്തൽ പണി ജോലി ചെയ്തു കൊണ്ടിരിക്കെ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണ ലൈറ്റ് & സൗണ്ട് തൊഴിലാളി മരണപ്പെട്ടു.ഉളിക്കൽ പുറവയലിലെ പടിഞ്ഞാറെ മുറിയിൽ വിനോദ് ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ജോലി ചെയ്തു കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കണ്ണൂർ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടർന്ന് തൊട്ടടുത്ത ദിവസം വ്യാഴാഴ്ച കൊയിലിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് വിടുകയും ചെയ്തു.

എന്നാൽ വീണ്ടും ഇന്നലെ വെള്ളിയാഴ്ച രാത്രി 9 മണിയോടു കൂടി വീട്ടിൽ നിന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂർ കൊയിലി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

പുറവയലിലെ പരേതനായ പടിഞ്ഞാറെ മുറിയിൽ ചാക്കോയുടെ മകനാണ്.മാതാവ് : ലീലാമ്മ.ഭാര്യ : സിനി (ഇസ്രെയൽ).ആബേൽ, ആൻഡ്രീസ എന്നിവർ മക്കളാണ്.(ഇരുവരും മണിക്കടവ് HSS ഒമ്പതാംക്ലാസ് വിദ്യാർത്ഥികൾ).

സംസ്ക്കാരം വിദേശത്തുള്ള ഭാര്യ എത്തിയ ശേഷം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38909/light-sound-worker-dies-of-chest-pain)