---
title: "കാക്കയങ്ങാട് - ഉളീപ്പാടി ഐടിഐ റോഡ് നവീകരണത്തിന് 11 ലക്ഷം അനുവദിച്ചു; ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു"
english_title: "Kakayangad Ulipadi ITI Road Renovation 11 Lakh Allotted Muzhakkunnu Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389090/kakayangad-ulipadi-iti-road-renovation-11-lakh-allotted-muzhakkunnu-panchayat"
published_at: "2026-10-28T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae178eec5961_1000367728.jpg"
keywords: ["Kakayangad", "Muzhakkunnu Panchayat", "Road Renovation"]
---

# കാക്കയങ്ങാട് - ഉളീപ്പാടി ഐടിഐ റോഡ് നവീകരണത്തിന് 11 ലക്ഷം അനുവദിച്ചു; ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു

> **Lead Summary:** **കാക്കയങ്ങാട്**: വർഷങ്ങളായി പ്രദേശവാസികളെയും വിദ്യാർഥികളെയും ഒരുപോലെ വലയ്ക്കുന്ന കാക്കയങ്ങാട് - ഉളീപ്പാടി ഗവൺമെന്റ് ഐടിഐ റോഡിന്റെ നവീകരണത്തിന് തുക വകയിരുത്തി മുഴക്കുന്ന് പഞ്ചായത്ത്.

## Article Content

**കാക്കയങ്ങാട്**: വർഷങ്ങളായി പ്രദേശവാസികളെയും വിദ്യാർഥികളെയും ഒരുപോലെ വലയ്ക്കുന്ന കാക്കയങ്ങാട് - ഉളീപ്പാടി ഗവൺമെന്റ് ഐടിഐ റോഡിന്റെ നവീകരണത്തിന് തുക വകയിരുത്തി മുഴക്കുന്ന് പഞ്ചായത്ത്.

ഏറെ കയറ്റമുള്ള ഈ റോഡിലെ ടാറിങ് പൂർണമായി പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലായിരുന്നു. വിദ്യാർഥികളടക്കം ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് യാത്രാദുരിതം പേറി ഈ റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്.

പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപയാണ് റോഡ് പുനരുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389090/kakayangad-ulipadi-iti-road-renovation-11-lakh-allotted-muzhakkunnu-panchayat)