---
title: "ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ അച്ഛനായ ജഡ്ജിയുടെ വീട്ടിൽ പരിശോധന നടന്നത് 7 മണിക്കൂർ; ആഡംബര ബൈക്ക് പിടിച്ചെടുത്തു"
english_title: "Cheranallur Accident Case 7 Hour Search At Judges Flat Luxury Bike Seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389096/cheranallur-accident-case-7-hour-search-at-judges-flat-luxury-bike-seized"
published_at: "2026-10-28T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae180650da83_IMG-20261025-WA0013.jpg"
keywords: ["Cheranallur Accident", "Kochi", "Judge"]
---

# ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ അച്ഛനായ ജഡ്ജിയുടെ വീട്ടിൽ പരിശോധന നടന്നത് 7 മണിക്കൂർ; ആഡംബര ബൈക്ക് പിടിച്ചെടുത്തു

> **Lead Summary:** **കൊച്ചി**: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിലെ പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.

## Article Content

**കൊച്ചി**: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിലെ പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.

ജഡ്ജിക്കെതിരെ കൂടുതൽ നടപടികളും 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും.

പോലീസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് ഒടുവിലാണ് ചേരാനല്ലൂർ പോലീസ് 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പ്രതിചേർക്കുന്നത്. പ്രായപൂർത്തിയാകാത്തയാൾ അപകടം ഉണ്ടാക്കുമ്പോൾ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199A ആണ് ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389096/cheranallur-accident-case-7-hour-search-at-judges-flat-luxury-bike-seized)