---
title: "ആശുപത്രി പരിസരത്ത് ഭാര്യയെ തല്ലിയ ഭർത്താവിനെതിരെ കേസ്"
english_title: "Thalassery General Hospital Assault Case Against Husband For Beating Wife"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389107/thalassery-general-hospital-assault-case-against-husband-for-beating-wife"
published_at: "2026-10-28T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae18c3f17b8d_images_(62).jpeg"
keywords: ["Thalassery", "Assault Case", "BNS"]
---

# ആശുപത്രി പരിസരത്ത് ഭാര്യയെ തല്ലിയ ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തലശേരി**: ജനറൽ ആശുപത്രി പരിസരത്ത് വെച്ച് ഭാര്യയെ തല്ലിയ ഭർത്താവിനെതിരെ തലശേരി പോലീസ് കേസെടുത്തു. ആറളം കോളനിയിലെ പന്ത്രണ്ടാം ബ്ലോക്കിൽ താമസക്കാരിയായ പി.കെ അമ്പിളിയുടെ പരാതിയിൽ ഭർത്താവ് അജേഷിനെതിരെയാണ് കേസ്.

## Article Content

**തലശേരി**: ജനറൽ ആശുപത്രി പരിസരത്ത് വെച്ച് ഭാര്യയെ തല്ലിയ ഭർത്താവിനെതിരെ തലശേരി പോലീസ് കേസെടുത്തു. ആറളം കോളനിയിലെ പന്ത്രണ്ടാം ബ്ലോക്കിൽ താമസക്കാരിയായ പി.കെ അമ്പിളിയുടെ പരാതിയിൽ ഭർത്താവ് അജേഷിനെതിരെയാണ് കേസ്.

എന്തിനാണ് താമസ സ്ഥലത്ത് എത്തി ശല്യം ചെയ്യുന്നത് എന്ന് ചോദിച്ച വൈരാഗ്യത്തിന് ആശുപത്രി പരിസരത്ത് തടഞ്ഞുവെച്ച് അമ്പിളിയുടെ കൈവിരലിൽ പിടിച്ച് തിരിക്കുകയും വലത് ചെവിക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389107/thalassery-general-hospital-assault-case-against-husband-for-beating-wife)