---
title: "ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ"
english_title: "Trains Night Mobile Charging Strict Restriction Railway Night 11 Am To Morning 5 Am Coaches Charging Points"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389144/train-night-mobile-charging-restriction-railway-11pm-5am-power-cut-mumbai-howrah-mail-power-bank-blast"
published_at: "2026-10-28T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1b21fb815f_1000242817.jpg"
keywords: ["Train Night", "Mobile Charging Ban Railway", "Charging Points Power Cut"]
---

# ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ

> **Lead Summary:** **തിരുവനന്തപുരം : ** ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ സോണുകൾക്കും നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം : ** ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ സോണുകൾക്കും നിർദേശം നൽകി.

ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധന നടത്താനും നിർദേശം നൽകി. നിയമം നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.

2014 ൽ റെയിൽവേ ബോർഡ് കൊണ്ടുവന്ന നിയമമാണ് കർശനമായി പാലിക്കാൻ സോണുകൾക്ക് കത്ത് നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ - ഹൗറ മെയിലിൽ വച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒഡീഷയിൽ വച്ച് എസി കോച്ചിൽ പവർബാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം.

യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാർക്ക് വീഴ്ചയുണ്ടായതായി റെയിൽവെ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389144/train-night-mobile-charging-restriction-railway-11pm-5am-power-cut-mumbai-howrah-mail-power-bank-blast)