---
title: "വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല"
english_title: "Right To Information Limit From Vigilance T Section Excluded Notification No Stay Notification Stay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389153/rti-limit-vigilance-t-section-excluded-notification-no-stay-high-court-pil-affidavit-muralikrishnan-rti-kerala-federation"
published_at: "2026-10-28T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1be2043261_1000242854.jpg"
keywords: ["No Stay High Court", "RTI Kerala Federation", "October 22 Notification"]
---

# വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല

> **Lead Summary:** **തിരുവനന്തപുരം: **വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന പൊതുതാത്പര്യ ഹർജികളിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: **വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന പൊതുതാത്പര്യ ഹർജികളിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

ടി സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ ഏതൊക്കെയെന്ന് അറയിക്കാനാണ് നിർദ്ദേശം. മൂന്നാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണം. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ പി മുരളീകൃഷ്ണനും ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയുമാണ് പൊതുതാത്പര്യ ഹർജികളുമായി ഹൈക്കോടതി സമീപിച്ചത്.

ഒക്ടോബർ 22നാണ് വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389153/rti-limit-vigilance-t-section-excluded-notification-no-stay-high-court-pil-affidavit-muralikrishnan-rti-kerala-federation)