---
title: "കായികമേള മനപൂർവം അലമ്പാക്കാൻ ശ്രമം; ഇത് പഴയ നമ്പർ: വിദ്യാഭ്യാസ മന്ത്രി"
english_title: "Education Minister Reaction On Sports Meet Food Controversy Says Attempts To Disrupt Meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389249/education-minister-reaction-on-sports-meet-food-controversy-says-attempts-to-disrupt-meet"
published_at: "2026-10-29T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2dca0d5991_1000369579.jpg"
keywords: ["Sports Meet", "Education Minister", "N Shamsuddeen"]
---

# കായികമേള മനപൂർവം അലമ്പാക്കാൻ ശ്രമം; ഇത് പഴയ നമ്പർ: വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കായികമേള മനപൂർവം അലമ്പാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അത് നടക്കാൻ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇത് പഴയ നമ്പരാണ്.

## Article Content

**തിരുവനന്തപുരം**: കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കായികമേള മനപൂർവം അലമ്പാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അത് നടക്കാൻ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇത് പഴയ നമ്പരാണ്.

ഇതൊന്നും കൊണ്ട് മേള അലമ്പാകാൻ പോകുന്നില്ല. ഇത് ഭംഗിയായി നടക്കുന്നുവെന്നും അങ്ങനെത്തന്നെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. മാധ്യമപ്രവർത്തകരെയല്ല ആരെ മർദിച്ചാലും അതാര് ചെയ്താലും തെറ്റ് തന്നെയാണ്. ഇക്കാര്യത്തിൽ അന്വേഷണം നടക്കും. അതിന് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾ വർഷങ്ങളുടെ പ്രയത്നത്തിന് ശേഷമാണ് ഇത്തരം മേളകൾക്കെത്തുന്നതെന്നും അത് അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ അംഗീകാരത്തോടെ അഞ്ച് വർഷം ഭരിക്കാനെത്തിയ സർക്കാരാണിത്. ഞങ്ങളെക്കൊണ്ട് ഇത്തരം മേളകൾ നടത്താനാകില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ കായിക മേളയും വരാനിരിക്കുന്ന ശാസ്ത്ര, കലാ മേളകളും ഭംഗിയായി തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389249/education-minister-reaction-on-sports-meet-food-controversy-says-attempts-to-disrupt-meet)