---
title: "‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി"
english_title: "Delhi Gyanesh Kumar Resignation Demand Protest Intensify India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389284/gyanesh-kumar-resignation-protest-india-alliance-maha-rally-rahul-gandhi-student-organizations-rmlila-maidan-mock-impeachment-kharge"
published_at: "2026-10-29T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae30802a2e2f_1000242974.jpg"
keywords: ["Rahul Gandhi", "Student Organizations", "Ramlila Maidan"]
---

# ‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി

> **Lead Summary:** **ഡൽഹി: **ഗ്യാനേഷ് കുമാറിന്റെ രാജി അവശ്യത്തിൽ പ്രതിഷേധം ആളികത്തിക്കാൻ ഇന്ത്യ സഖ്യം. മഹാറാലിയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. റാലിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യസഖ്യം യോഗം ചേർന്നു.

## Article Content

**ഡൽഹി: **ഗ്യാനേഷ് കുമാറിന്റെ രാജി അവശ്യത്തിൽ പ്രതിഷേധം ആളികത്തിക്കാൻ ഇന്ത്യ സഖ്യം. മഹാറാലിയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. റാലിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യസഖ്യം യോഗം ചേർന്നു.

ഞായറാഴ്ച രാംലീല മൈതാനത്ത് മഹാറാലിയിൽ പത്ത് ലക്ഷത്തോളം പേരെ അണിനിരത്താനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. അയൽ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾക്കാണ് ആളെ കൂട്ടാനുള്ള ചുമതല.

ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും റാലിയിൽ പ്രധാന മുദ്രാവാക്യമാകും. പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണമെന്ന് വിദ്യാർഥികളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

നാളെ വൈകിട്ട് 3:30-ന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്മെന്റ് സംഘടിപ്പിക്കും. മോക്ക് ഇംപീച്ച്മെന്റിൽ മുൻലോക്സഭ സ്പീക്കർ മീര കുമാർ പ്രതീകാത്മക സ്പീക്കറാകുമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

മല്ലികാർജുൻ ഖാർഗെ പ്രമേയം അവതരിപ്പിക്കും. കക്ഷി നേതാക്കൾ സംസാരിക്കും. വോട്ട് ചോരി, എസ്ഐആർ ഇരകളും സംസാരിക്കും.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മറുപടി പ്രസംഗം നടത്തും. തുടർന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കിയുള്ള പ്രമേയം പാസാക്കും – അദ്ദേഹം വിശദമാക്കി.

അതിനിടെ, മഹാ റാലിയുടെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹയിൽ 3000 പോലീസുകാരെയും പതിനായിരം അർധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്.

ജന്തർ മന്ദറിലേക്കും പാർലമെന്റിലേക്കും കടക്കാതിരിക്കാൻ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ മാറ്റാനും പ്രത്യേക പദ്ധതിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389284/gyanesh-kumar-resignation-protest-india-alliance-maha-rally-rahul-gandhi-student-organizations-rmlila-maidan-mock-impeachment-kharge)