---
title: "റേഷൻ വിതരണത്തിന് പകരം ഡിബിടി നടപ്പാക്കുന്നതിനെതിരെ ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ച്"
english_title: "Kannur Public Distribution Ration Food Grains Distribution Instead Direct Benefit Transfer System"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389287/kannur-ration-distribution-dbt-protest-december-parliament-march-all-kerala-retail-ration-dealers-press-club-november-head-post-office-dharna"
published_at: "2026-10-29T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae30a161a282_1000242984.jpg"
keywords: ["Ration Distribution", "DBT Protest Parliament March", "Head Post Office Dharna"]
---

# റേഷൻ വിതരണത്തിന് പകരം ഡിബിടി നടപ്പാക്കുന്നതിനെതിരെ ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ച്

> **Lead Summary:** **കണ്ണൂർ: **പൊതു വിതരണം റേഷൻ, ഭക്ഷ്യധാന്യ വിതരണിന് പകരം ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്‌ഫർ സമ്പ്രദായം നടപ്പിലാക്കുന്നതിനെതിരെ ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ച് നടത്തുമെന്ന് ഓൾ കേരള റീട്ടൈൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**കണ്ണൂർ: **പൊതു വിതരണം റേഷൻ, ഭക്ഷ്യധാന്യ വിതരണിന് പകരം ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്‌ഫർ സമ്പ്രദായം നടപ്പിലാക്കുന്നതിനെതിരെ ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ച് നടത്തുമെന്ന് ഓൾ കേരള റീട്ടൈൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതിന്റെ മുന്നോടിയായി നവംബർ രണ്ടിന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കണ്ണൂർ ജില്ലയിലെ 400 ഓളം റേഷൻ വ്യാപാരികൾ പ്രതിഷേധ മാർച്ചും ധർണയും നടത്തും. കണ്ണൂർ തെക്കി ബസാറിൽ നിന്നും പ്രതിഷേധ മാർച്ച് തുടങ്ങും. രാവിലെ 11 ന് ഹെഡ് പോസ്റ്റ് ഓഫീസ് ധർണ ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

വെട്ടിക്കുറച്ച മണ്ണെണ്ണ പഞ്ചസാര വിഹിതം പുനസ്ഥാപിച്ച് മുഴുവൻ കാർഡുടമകൾക്കും ലഭ്യമാക്കുക, എഎവൈ കാർഡുടമകളുടെ റേഷൻ വെട്ടി കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ ടി.കെ ആരിഫ്, കെ സി നാരായണൻ, ജില്ലാ ഭാരവാഹികളായ എൻ. സുരേശൻ, പി.എ തങ്കച്ചൻ, ഇ പി രത്നാകരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389287/kannur-ration-distribution-dbt-protest-december-parliament-march-all-kerala-retail-ration-dealers-press-club-november-head-post-office-dharna)