---
title: "എം പി ഹരീന്ദ്രന്റെ നോവലുകൾ പ്രകാശനം ചെയ്തു"
english_title: "MP Harindran Novels Released Book Release Function Old Classmates Friendship Meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389290/mp-harindran-novels-guru-oru-samkhyante-dukham-released-kannur-mahatma-mandir-library-council"
published_at: "2026-10-29T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae30cdb12699_1000242989.jpg"
keywords: ["MP Harindran Novels", "Guru Oru Samkhyante Dukham Released", "Library Council"]
---

# എം പി ഹരീന്ദ്രന്റെ നോവലുകൾ പ്രകാശനം ചെയ്തു

> **Lead Summary:** എം പി ഹരീന്ദ്രന്റെ നോവലുകൾ പ്രകാശനം ചെയ്തു. പുസ്തക പ്രകാശന ചടങ്ങ് പഴയ സഹപാഠികളുടെ സൗഹൃദ സംഗമം കൂടിയായി. എം പി ഹരീന്ദ്രൻ എഴുതിയ ഗുരു, ഒരു സാംഖ്യന്റെ ദുഃഖം എന്നീ നോവലുകളാണ് പ്രകാശനം ചെയ്തത്.

## Article Content

എം പി ഹരീന്ദ്രന്റെ നോവലുകൾ പ്രകാശനം ചെയ്തു. പുസ്തക പ്രകാശന ചടങ്ങ് പഴയ സഹപാഠികളുടെ സൗഹൃദ സംഗമം കൂടിയായി. എം പി ഹരീന്ദ്രൻ എഴുതിയ ഗുരു, ഒരു സാംഖ്യന്റെ ദുഃഖം എന്നീ നോവലുകളാണ് പ്രകാശനം ചെയ്തത്.

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, പ്രൊഫ. എം.പി.ലക്ഷ്മണൻ എന്നിവർ പ്രകാശനം നിർവ്വഹിച്ചു. പ്രൊഫ. കെ.സി. കുഞ്ഞിപാർവതി, പ്രൊഫ. കമലം എന്നിവർ പുസ്തകം സ്വീകരിച്ചു. ഡോ. കെ.എച്ച്.സുബ്രഹ്മണ്യൻ, മാധവൻ പുറച്ചേരി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. സമയം പബ്ലിക്കേഷൻസാണ് പ്രസാധനം നിർവ്വഹിച്ചത്.

പ്രൊഫ. മുഹമ്മദ് അഹമ്മദ് അധ്യക്ഷം വഹിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ, പ്രഭാകരൻ പനയന്തട്ട, പ്രകാശൻ വാടിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് വയലാർ സ്മൃതിയുടെ ഭാഗമായി ഗാനാലാപനം നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389290/mp-harindran-novels-guru-oru-samkhyante-dukham-released-kannur-mahatma-mandir-library-council)