---
title: "പിണറായി മിൽക്ക് വിപണിയിലേക്ക്: ഡയറി പ്ലാന്റ് ഉദ്ഘാടനം 30ന്"
english_title: "Pinarayi Milk Market Dairy Plant Inauguration 30th Kannur Pinarayi Milk Producers Cooperative Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389295/pinarayi-milk-market-dairy-plant-inauguration-october-30-kannur-press-club-bindu-krishna-pinarayi-vijayan"
published_at: "2026-10-29T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae31615c79a1_1000243006.jpg"
keywords: ["Pinarayi Milk", "Dairy Plant Inauguration", "October 30", "Bindu Krishna"]
---

# പിണറായി മിൽക്ക് വിപണിയിലേക്ക്: ഡയറി പ്ലാന്റ് ഉദ്ഘാടനം 30ന്

> **Lead Summary:** **കണ്ണൂർ: **പിണറായി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പിണറായി മിൽക്ക് ഡയറി പ്ലാന്റ് ഉദ്ഘാടനം ഒക്ടോബർ 30ന് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **പിണറായി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പിണറായി മിൽക്ക് ഡയറി പ്ലാന്റ് ഉദ്ഘാടനം ഒക്ടോബർ 30ന് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകുന്നേരം നാല് മണിക്ക് എരുവട്ടിയിൽ മിൽക്ക് ഡയറി പ്ലാന്റിൽ നടക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അദ്ധ്യക്ഷനാകും. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് ലാബ് ഉദ്ഘാടനം ചെയ്യും. ഇടിപി പ്ലാന്റ് ഉദ്ഘാടനം റീജ്യണൽ ഡയറക്ടർ സുരേന്ദ്രകുമാർ സുമൻ നിർവഹിക്കും. ക്ഷീര കർഷകരെ ആദരിക്കൽ, മുൻ സംഘം പ്രസിഡന്റുമാരെ ആദരിക്കൽ എന്നിവ നടക്കും.

വിവിധ കക്ഷി നേതാക്കളായ കെ. ശശിധരൻ, വി.എ നാരായണൻ, സി എൻ ചന്ദ്രൻ, എൻ.പി താഹിർ, ആർ. കെ ഗിരിധരൻ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ പിണറായി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സി വി സുമജൻ, എം.പി ജലജ, വി.കെ ബിനീഷ്, മുഹമ്മദ് മുനീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389295/pinarayi-milk-market-dairy-plant-inauguration-october-30-kannur-press-club-bindu-krishna-pinarayi-vijayan)