---
title: "എസ്എംഎ മരുന്ന് മാറ്റം: വീണ്ടും ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കൾ; ശാസ്ത്രീയ പഠനം പൂർത്തിയാകും വരെ പഴയ മരുന്ന് തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യം"
english_title: "Thiruvananthapuram SMA Affected Babies Currently Giving Swiss Company Roche Medicine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389305/sma-medicine-change-concern-parents-scientific-study-roche-risdiplam-natco-generic-medicine-kerala"
published_at: "2026-10-29T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae32c3c50dbc_1000243003.jpg"
keywords: ["SMA Medicine Change Parents Concern", "Roche Risdiplam Natco  Generic Medicine Kerala Government"]
---

# എസ്എംഎ മരുന്ന് മാറ്റം: വീണ്ടും ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കൾ; ശാസ്ത്രീയ പഠനം പൂർത്തിയാകും വരെ പഴയ മരുന്ന് തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യം

> **Lead Summary:** **തിരുവനന്തപുരം: **എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് നിലവിൽ നൽകുന്ന സ്വിസ് കമ്പനിയായ റോഷിന്റെ മരുന്ന് തന്നെ നൽകിയാൽ മതിയെന്ന് മാതാപിതാക്കൾ. ഇന്ത്യൻ കമ്പനി നാറ്റ്കോയുടെ പുതിയ മരുന്ന് ഫലപ്രദമാണോ എന്നതിൽ ശാസ്ത്രീയ പരിശോധന വേണമെന്നാണ് ആവശ്യം. ജനറിക് മരുന്നിന് എതിരല്ലെന്നും മാതാപിതാക്കൾ പറയുന്നു.

## Article Content

**തിരുവനന്തപുരം: **എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് നിലവിൽ നൽകുന്ന സ്വിസ് കമ്പനിയായ റോഷിന്റെ മരുന്ന് തന്നെ നൽകിയാൽ മതിയെന്ന് മാതാപിതാക്കൾ. ഇന്ത്യൻ കമ്പനി നാറ്റ്കോയുടെ പുതിയ മരുന്ന് ഫലപ്രദമാണോ എന്നതിൽ ശാസ്ത്രീയ പരിശോധന വേണമെന്നാണ് ആവശ്യം. ജനറിക് മരുന്നിന് എതിരല്ലെന്നും മാതാപിതാക്കൾ പറയുന്നു.

ആശങ്ക അറിയിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മാതാപിതാക്കൾ ഇ-മെയിൽ അയച്ചു. രോഗത്തിന്റെ തീവ്രത ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും മാതാപിതാക്കൾ പറയുന്നു. നാറ്റ്കോ കമ്പനിയുടെ പുതിയ മരുന്ന് ആശുപത്രിയിൽ നിന്ന് ലഭിച്ചതോടെയാണ് ആശങ്ക അറിയിച്ച് മാതാപിതാക്കൾ രംഗത്ത് വന്നത്. പുതിയ മരുന്നു വാങ്ങാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

ജനറിക് മരുന്നിന് എതിരല്ലെന്നും ശാസ്ത്രീയ പരിശോധന നടത്താത്തതിൽ ആശങ്കയുണ്ടെന്നും എസ്എംഎ ബാധിതരായ കുട്ടികളുടെ അമ്മമാർ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളെ പരീക്ഷണ വസ്തുവായി കാണുന്നതായി തോന്നുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. ശാസ്ത്രീയമായ പഠനം നടത്തി റിപ്പോർട്ട് വരുന്നതുവരെ റോഷ് റെസ്ഡി പ്ലാം തുടരാൻ അനുവദിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ അതേ ഇംപ്രൂവ്മെന്റ് ഗവണ്മെന്റ് ഇറക്കിയ ജനറിക് മെഡിസിന് നൽകാൻ കഴിയും എന്നതിൽ എന്ത് ഗ്യാരണ്ടിയാണുള്ളതെന്ന് മാതാപിതാക്കൾ ചോദിക്കുന്നു. ക്ലിനിക്കൽ സ്റ്റഡിയും മറ്റും പൂർത്തിയാകാതെ എന്ത് ധൈര്യത്തിലാണ് ഇത് കുട്ടികൾക്ക് നൽകുന്നതെന്നും ഇവർ ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389305/sma-medicine-change-concern-parents-scientific-study-roche-risdiplam-natco-generic-medicine-kerala)