---
title: "വായന്നൂരിൽ കൃഷിയിടത്തിൽ കേഴമാൻ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി; വനംവകുപ്പ് പരിശോധന നടത്തി"
english_title: "Barking Deer Fawn Found Dead in Farmland at Vayannoor Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389324/barking-deer-fawn-found-dead-farmland-vayannoor-kannur-forest-department"
published_at: "2026-10-29T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae35e8f88e59_WhatsApp_Image_2026-10-29_at_19.03.30.jpeg"
keywords: ["Vayannoor News", "Wildlife News Kerala", "Stray Dog Menace Wildlife"]
---

# വായന്നൂരിൽ കൃഷിയിടത്തിൽ കേഴമാൻ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി; വനംവകുപ്പ് പരിശോധന നടത്തി

> **Lead Summary:** പേരാവൂർ: വായന്നൂർ പാറമ്മൽ ഉന്നതിക്ക് സമീപം സ്വകാര്യ കൃഷിസ്ഥലത്ത് കേഴമാൻ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. പാറമ്മൽ ശാന്തയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ജഡം കണ്ടത്. പ്രദേശത്ത് സമീപകാലത്തായി കേഴമാൻ ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

## Article Content

പേരാവൂർ: വായന്നൂർ പാറമ്മൽ ഉന്നതിക്ക് സമീപം സ്വകാര്യ കൃഷിസ്ഥലത്ത് കേഴമാൻ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. പാറമ്മൽ ശാന്തയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ജഡം കണ്ടത്. പ്രദേശത്ത് സമീപകാലത്തായി കേഴമാൻ ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

വിവരമറിഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ നകുൽ, അഭിജിത് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

നായ്ക്കൾ ഓടിച്ചതിനെത്തുടർന്നുണ്ടായ കടുത്ത ഭയത്താൽ ഹൃദയാഘാതം സംഭവിച്ചതാകാം കേഴമാൻ കുട്ടി ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കേഴമാൻ കുട്ടിയുടെ ജഡം വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ജഡം ഔദ്യോഗികമായി സംസ്കരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389324/barking-deer-fawn-found-dead-farmland-vayannoor-kannur-forest-department)