---
title: "സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 131 കോടി രൂപയ്ക്ക് കെഎസ്ഇബി വൈദ്യുതി വാങ്ങും"
english_title: "KSEB To Buy Electricity For Rs 131 Crore Relief For Power Crisis In State"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389375/kseb-to-buy-electricity-for-rs-131-crore-relief-for-power-crisis-in-state"
published_at: "2026-10-30T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4131d5e475_images_(7).jpeg"
keywords: ["KSEB", "Power Crisis", "Electricity"]
---

# സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 131 കോടി രൂപയ്ക്ക് കെഎസ്ഇബി വൈദ്യുതി വാങ്ങും

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. അടുത്ത മാസം മുതൽ മാർച്ച് വരെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. അടുത്ത മാസം മുതൽ മാർച്ച് വരെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി.

രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെ യൂണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് കെഎസ്ഇബിക്ക് അനുമതി നൽകിയിരിക്കുന്നത്. ഇതനുസരിച്ച് 131.26 കോടി രൂപയ്ക്ക് കെഎസ്ഇബിക്ക് വൈദ്യുതി വാങ്ങാം.

ജലവൈദ്യുതി പദ്ധതികളിലെ വെള്ളം വേനൽക്കാലത്തേക്ക് കരുതി വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വകാല കരാറുകൾക്ക് അനുമതിയെന്ന് വ്യക്തമാക്കിയാണ് കമ്മിഷന്റെ ഉത്തരവ്.

അതേസമയം സിന്നാർ താപനിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത അടക്കം ചൂണ്ടിക്കാട്ടി പീക്ക് സമയത്തെയും ഓഫ് പീക്ക് സമയത്തെയും മറ്റ് ഹ്രസ്വകാല കരാർ അപേക്ഷകൾ കമ്മിഷൻ തള്ളി. മാർച്ചിലും ഏപ്രിലിലും 13.89 രൂപയ്ക്ക് പീക്ക് സമയത്ത് വൈദ്യുതി വാങ്ങാനായിരുന്നു കെഎസ്ഇബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389375/kseb-to-buy-electricity-for-rs-131-crore-relief-for-power-crisis-in-state)