---
title: "ഡൽഹി-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ പ്രതിദിന സർവീസ് പുനരാരംഭിക്കണ൦: ഡോ. വി.ശിവദാസൻ എം.പി"
english_title: "  Restart air india delhi kannur service"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3894/restart-air-india-delhi-kannur-service"
published_at: "2021-10-07T09:29:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e70dd5f381_images - 2021-10-07T092939.396.jpeg"
keywords: []
---

# ഡൽഹി-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ പ്രതിദിന സർവീസ് പുനരാരംഭിക്കണ൦: ഡോ. വി.ശിവദാസൻ എം.പി

> **Lead Summary:** കണ്ണൂർ: ഡൽഹി-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ പ്രതിദിന സർവീസ് പുനരാരംഭിക്കണമെന്ന് ഡോ. വി.ശിവദാസൻ എം.പി. ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് എം.പി. കത്തയച്ചു. ദിവസേന സർവീസ് നടത്തിയിരുന്ന ഈ മേഖലയിൽ ഇപ്പോൾ ആഴ്ചയിൽ രണ്ട് സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്.

## Article Content

കണ്ണൂർ: ഡൽഹി-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ പ്രതിദിന സർവീസ് പുനരാരംഭിക്കണമെന്ന് ഡോ. വി.ശിവദാസൻ എം.പി. ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് എം.പി. കത്തയച്ചു. ദിവസേന സർവീസ് നടത്തിയിരുന്ന ഈ മേഖലയിൽ ഇപ്പോൾ ആഴ്ചയിൽ രണ്ട് സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്.

കണ്ണൂർ ജില്ലയുടെയും അതുവഴി സമീപപ്രദേശങ്ങളിലേയും ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിലെ സാധ്യതകൾ വർധിപ്പിക്കാനും കണ്ണൂരിന്റെ കൈത്തറി കരകൗശല ഉത്‌പാദന വിപണന സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് പ്രധാനമാണ്.

ഈ സാഹചര്യത്തിൽ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സർവീസുകൾ പോലും വെട്ടിച്ചുരുക്കുന്നത് കേരളത്തിന്റെ ഭാവി വികസനസാധ്യതയെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം നിവേദനത്തിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3894/restart-air-india-delhi-kannur-service)