---
title: "50000 പച്ചക്കറിതൈകൾ വിതരണം ചെയ്തു"
english_title: "50000 Vegetable Seedlings Distributed Kanichar Grama Panchayat Janakeeya Soothrana Project Including"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389460/50000-vegetable-seedlings-distributed-kanichar-grama-panchayat-janakeeya-soothrana-farmers-tresya-paul"
published_at: "2026-10-30T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae45b7552bdd_1000243127.jpg"
keywords: ["50000 Vegetable Seedlings Distributed  Kanichar Grama Panchayat", "Janakeeya Soothrana Project"]
---

# 50000 പച്ചക്കറിതൈകൾ വിതരണം ചെയ്തു

> **Lead Summary:** **കണിച്ചാർ : ** കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി തൈകളുടെ വിതരണം സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ 300 ഓളം കർഷകർക്ക് 50000 ത്തോളം വിവിധയിനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.

## Article Content

**കണിച്ചാർ : ** കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി തൈകളുടെ വിതരണം സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ 300 ഓളം കർഷകർക്ക് 50000 ത്തോളം വിവിധയിനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.

വിതരണ പരിപാടിയുടെ ഉദ്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സുരേഷ്, ഭരണ സമിതി അംഗങ്ങളായ ജിൽസൺ ഇടത്തനാൽ, ജിബിൻ ജെയ്സൺ, ബിന്ദു ജിമ്മി തുടങ്ങിയവർ സംസാരിച്ചു.

കൃഷി ഓഫീസർ അരുൺ ജോസ്, കൃഷി അസിസ്റ്റന്റുമാരായ ആന്റണി ജേക്കബ്, ശരത്ത് ഇ. എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389460/50000-vegetable-seedlings-distributed-kanichar-grama-panchayat-janakeeya-soothrana-farmers-tresya-paul)