---
title: "ദിനേശ് ബീഡി തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധം"
english_title: "Dinesh Beedi Primary Societies Worked Retired Workers Benefits Not Getting Protest Dinesh Beedi Central Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389463/dinesh-beedi-workers-benefits-protest-central-society-office-intuc-hms-bms-joint-committee-rajith-narath"
published_at: "2026-10-30T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae45eb927eb8_1000243140.jpg"
keywords: ["Dinesh Beedi Workers", "Benefits Protest Central Society Office", "INTUC HMS BMS Joint Committee"]
---

# ദിനേശ് ബീഡി തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധം

> **Lead Summary:** **കണ്ണൂർ: ** ദിനേശ് ബീഡി പ്രാഥമിക സംഘങ്ങളിൽ ജോലി ചെയ്ത് പിരിഞ്ഞ തൊഴിലാളികൾക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ: ** ദിനേശ് ബീഡി പ്രാഥമിക സംഘങ്ങളിൽ ജോലി ചെയ്ത് പിരിഞ്ഞ തൊഴിലാളികൾക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഐഎൻടിയുസി, എച്ച് എം എസ്, ബി എം എസ് എന്നീ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. എൻ.സി രാജു അധ്യക്ഷത വഹിച്ചു.

കെ ശശിധരൻ, പി കൃഷ്ണൻ, കെ വി രാമചന്ദ്രൻ, യു കെ ജലജ, രവീന്ദ്രൻ കുന്നത്ത്, ടി കൃഷ്ണൻ, ഗംഗാധരൻ കാളീശ്വരം, കെ വി യശോദ, വി ജാനകി തുടങ്ങിയവർ സംസാരിച്ചു.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389463/dinesh-beedi-workers-benefits-protest-central-society-office-intuc-hms-bms-joint-committee-rajith-narath)