---
title: "കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി"
english_title: "Thiruvananthapuram Kerala SIR Petitions Immediately Not Dispose Supreme Court Problems Fully Solved"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389465/kerala-sir-petitions-not-dispose-immediately-supreme-court-chief-justice-suryakant-election-commission-24-lakh-voter-list"
published_at: "2026-10-30T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4606c3eb3b_1000243130.jpg"
keywords: ["Kerala SIR Petitions", "Supreme Court Not Dispose", "Election Commission Voter List"]
---

# കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയെന്ന് കമ്മീഷൻ വ്യക്തമാക്കി.

എന്നാൽ, പുറത്താക്കപ്പെട്ട 24 ലക്ഷം പേരിൽ പലർക്കും തുടർഅപേക്ഷകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സിപിഎമ്മിനായി ഹാജരായ അഭിഭാഷകൻ ജി പ്രകാശ് വാദിച്ചു. തുടർന്ന് പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താനുള്ള നടപടികൾ തുടരണമെന്നും കോടതി നിർദേശിച്ചു. എസ്ഐആർ ഒരു തുടർപ്രക്രിയയാണെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389465/kerala-sir-petitions-not-dispose-immediately-supreme-court-chief-justice-suryakant-election-commission-24-lakh-voter-list)