---
title: "സ്വകാര്യ ബസ് സമരം പിൻവലിച്ചു"
english_title: "Private Bus strike Withdrawn Kerala Transport Minister Meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389493/private-bus-strike-withdrawn-kerala-transport-minister-meeting"
published_at: "2026-10-30T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae48c6015194_images_(68).jpeg"
keywords: ["Private Bus Strike", "KSRTC", "Transport Minister"]
---

# സ്വകാര്യ ബസ് സമരം പിൻവലിച്ചു

> **Lead Summary:** തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ എടുക്കാനും, പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമാനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ എടുക്കാനും, പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമാനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.

ബസ് ചാർജ് വർധനവ് സംബന്ധിച്ചും, വിദ്യാർത്ഥി കൺസെഷൻ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ചും നിലവിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മന്ത്രി ബസ് ഉടമകളെ അറിയിച്ചു.

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി സംസ്ഥാന സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.

സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ.ജെ. എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫ് കൺവീനറുമായതാണ് സമിതി. ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389493/private-bus-strike-withdrawn-kerala-transport-minister-meeting)