---
title: "പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ"
english_title: "PSC Exam Scam Additional Secretary R Hari Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389538/psc-exam-scam-additional-secretary-r-hari-arrested"
published_at: "2026-10-31T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae542cca0c6f_images_(27).jpeg"
keywords: ["PSC Exam Scam", "R Hari", "Arrest"]
---

# പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം**: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ. കോയമ്പത്തൂരിലെ ഈഷാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**തിരുവനന്തപുരം**: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ. കോയമ്പത്തൂരിലെ ഈഷാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതലയായിരുന്നു ഹരിക്ക്. ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാൻ എം.ആർ. ബൈജുവിന്റെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പിഎസ്‌സി സെക്രട്ടറിയെ കേസിൽ നാളെ ചോദ്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389538/psc-exam-scam-additional-secretary-r-hari-arrested)