---
title: "ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം"
english_title: "Clerical Assistant Recruitment TRACE SC Development Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389573/clerical-assistant-recruitment-trace-sc-development-department"
published_at: "2026-10-31T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae57696cb386_images_(15).jpeg"
keywords: ["Clerical Assistant", "Recruitment", "SC Development"]
---

# ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം

> **Lead Summary:** **കണ്ണൂർ**: പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ ട്രെയ്‌സിന്റെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതിയിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ ട്രെയ്‌സിന്റെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതിയിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 21നും 35നും ഇടയിൽ. ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പിഎസ്‌സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പാസ്സായിരിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പും ഉള്ളടക്കം ചെയ്യണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 13.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0497 2700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389573/clerical-assistant-recruitment-trace-sc-development-department)