---
title: "ദൗത്യം വിജയം; കുതിച്ചുയർന്ന് ജിഎസ്എൽവി എഫ് 18, നാവിക്കിന് കരുത്തേകാൻ 'എൻവിഎസ് 03' ഭ്രമണപഥത്തിൽ"
english_title: "GSLV F18 Mission Success NVS 03 Satellite NavIC ISRO Launch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389578/gslv-f18-mission-success-nvs-03-satellite-navic-isro"
published_at: "2026-10-31T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae57bdb52c3c_1000372871.jpg"
keywords: ["GSLV F18", "NVS 03", "ISRO"]
---

# ദൗത്യം വിജയം; കുതിച്ചുയർന്ന് ജിഎസ്എൽവി എഫ് 18, നാവിക്കിന് കരുത്തേകാൻ 'എൻവിഎസ് 03' ഭ്രമണപഥത്തിൽ

> **Lead Summary:** **ശ്രീഹരിക്കോട്ട**: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം.

## Article Content

**ശ്രീഹരിക്കോട്ട**: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം.

നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03 ആണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിന്റെ ഇരുപതാം ദൗത്യമാണിത്.

ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യമാണിത്. ആകെ ദൗത്യ സമയം 19 മിനിറ്റാണ്. രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03.

ഏകദേശം 2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ് 03 ഉപഗ്രഹത്തെ ജിഎസ്എൽവി റോക്കറ്റ് ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കും. അവിടെ നിന്ന് ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പൽഷൻ സിഗ്നലുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിൽ എൻവിഎസ് 03യുടെ സേവനം ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389578/gslv-f18-mission-success-nvs-03-satellite-navic-isro)