---
title: "സംസ്ഥാന പൊലീസിന്റെ പുതിയ സൈബർ സുരക്ഷ പദ്ധതി CLICK ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു"
english_title: "Thiruvananthapuram State Police New Cyber Security Project CLICK State Level Inauguration Home Minister Ramesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389621/state-police-new-cyber-security-project-click-inauguration-ramesh-chennithala-captain-mammootty-54000-cyber-crimes"
published_at: "2026-10-31T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5ad3210b52_1000243297.jpg"
keywords: ["Project CLICK Inauguration", "Ramesh Chennithala", "Captain Mammootty", "Cyber Attack"]
---

# സംസ്ഥാന പൊലീസിന്റെ പുതിയ സൈബർ സുരക്ഷ പദ്ധതി CLICK ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന പൊലീസിന്റെ പുതിയ സൈബർ സുരക്ഷ പദ്ധതി ‘CLICK’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന പൊലീസിന്റെ പുതിയ സൈബർ സുരക്ഷ പദ്ധതി ‘CLICK’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

CLICK പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തെ രമേശ് ചെന്നിത്തല വിമർശിച്ചു. മമ്മൂട്ടി സൈബർ ആക്രമണം നേരിടുന്നയാൾ. നമ്മളെല്ലാം സൈബർ ആക്രമണം നേരിടുന്നവരെന്നും ചെന്നിത്തല.

കഴിഞ്ഞ വർഷം മാത്രം പൊലീസ് രജിസ്റ്റർ ചെയ്തത് 54000 സൈബർ കുറ്റകൃത്യങ്ങൾ. 250 ഓളം എഞ്ചിനീയറിങ് കോളേജിൽ സൈബർ സുരക്ഷ കേന്ദ്രങ്ങൾ ആരംഭിക്കും.

ഫൈബർ സുരക്ഷയ്ക്കായി 5 കാര്യങ്ങൾ നിർവഹിക്കും. 1. ശക്തവും വ്യത്യസ്തവുമായ പാസ്സ്‌വേർഡുകൾ 2. 2 സ്റ്റെപ് വെരിഫിക്കേഷൻ 3. അപ്‌ഡേഷൻ 4. ക്ലിക് ചെയ്യും മുമ്പ് ശ്രദ്ധിക്കുക. 5. തട്ടിപ്പിനിരയായാൽ ഉടൻ പരാതി നൽകുക എന്നിവയാണ്. നവംബർ മൂന്നു മുതൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഡിജിറ്റലൈസ് ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389621/state-police-new-cyber-security-project-click-inauguration-ramesh-chennithala-captain-mammootty-54000-cyber-crimes)