---
title: "എസ്എഫ്ഐ സംസ്ഥാന നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ പ്രതിഷേധ പ്രകടനം"
english_title: "SFI State Joint Secretary Comrade Adil Malappuram District President Comrade Sujin Attacked Protest SFI Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389631/sfi-state-leaders-attacked-protest-kannur-demonstration-adil-sujin-msf-calicut-university"
published_at: "2026-10-31T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5b676dfc02_1000243313.jpg"
keywords: ["SFI State Leaders Attacked", "Protest Kannur", "Calicut University"]
---

# എസ്എഫ്ഐ സംസ്ഥാന നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ പ്രതിഷേധ പ്രകടനം

> **Lead Summary:** കണ്ണൂർ : എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ് ആദിൽ, മലപ്പുറം ജില്ലാ പ്രസിഡണ്ട് സഖാവ് സുജിനെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

കണ്ണൂർ : എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ് ആദിൽ, മലപ്പുറം ജില്ലാ പ്രസിഡണ്ട് സഖാവ് സുജിനെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

അഴീക്കോടൻ മന്ദിരത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ സമ്പൂർണ്ണ പരാജയത്തിൽ വിറളി പൂണ്ട എംഎസ്എഫ് ഗുണ്ടകൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്എഫ്ഐ സംസ്ഥാന നേതാക്കളെ ക്രൂരമായി ആക്രമിക്കുന്ന നിലയാണ് ഉണ്ടായത്. ഫയർ എക്സ്റ്റിംഗ്വിഷർ ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ അക്രമത്തെ ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ പി അലീഷ, ജില്ലാ ജോയിൻ സെക്രട്ടറി സി വി ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് ജോയൽ തോമസ് സ്വാഗതം പറഞ്ഞു.

എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് സഖാവ് ടി പി ആദർശ് അധ്യക്ഷനായി. സംസ്ഥാന നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ യൂണിറ്റുകളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389631/sfi-state-leaders-attacked-protest-kannur-demonstration-adil-sujin-msf-calicut-university)