---
title: "കൊട്ടിയൂർ ക്ഷേത്ര ആചാര സംരക്ഷണം: ഭക്തജനപ്രതിനിധി സഭ ഞായറാഴ്ച കൊട്ടിയൂരിൽ ചേരും"
english_title: "Kottiyoor Temple Ritual Protection: Devotees Representative Meet Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389675/kottiyoor-temple-ritual-protection-devotees-representative-meeting-tomorrow"
published_at: "2026-10-31T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae60da7943f7_20260924_104100.jpg"
keywords: ["Kottiyoor Devaswom", "Ayilyar Kavu Tree Felling", "Kshetra Samrakshana Samithi", "Kottiyoor Temple News"]
---

# കൊട്ടിയൂർ ക്ഷേത്ര ആചാര സംരക്ഷണം: ഭക്തജനപ്രതിനിധി സഭ ഞായറാഴ്ച കൊട്ടിയൂരിൽ ചേരും

> **Lead Summary:** കൊട്ടിയൂർ: പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രത്തിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനപ്രതിനിധി സഭ നവംബർ 1 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി. സ്കൂൾ ഹാളിൽ ചേരും. ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി ഹനൂമദ് പാദാനന്ദ സരസ്വതി സ്വാമികൾ യോഗത്തിന് നേതൃത്വം നൽകും.

## Article Content

കൊട്ടിയൂർ: പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രത്തിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനപ്രതിനിധി സഭ നവംബർ 1 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി. സ്കൂൾ ഹാളിൽ ചേരും. ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി ഹനൂമദ് പാദാനന്ദ സരസ്വതി സ്വാമികൾ യോഗത്തിന് നേതൃത്വം നൽകും.

ക്ഷേത്രത്തിന്റെ ഭാഗമായ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചു മാറ്റിയത് ഉൾപ്പെടെയുള്ള ദേവസ്വം അധികൃതരുടെ ആചാര ലംഘനങ്ങൾക്കെതിരെ ക്ഷേത്രസംരക്ഷണ സമിതിയും വിവിധ ഹൈന്ദവ ഭക്തജന സംഘടനകളും നേരത്തെ പ്രതിഷേധങ്ങളും നാമജപയജ്ഞവും സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ ദേവപ്രശ്നചിന്ത നടത്തണമെന്നതടക്കമുള്ള പ്രമേയങ്ങളും അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് വിവിധ സംഘടനകളെയും ഭക്തജനങ്ങളെയും ഉൾപ്പെടുത്തി വിപുലമായ പ്രതിനിധി സഭ വിളിച്ചുചേർക്കുന്നത്.

ക്ഷേത്ര ആചാര സംരക്ഷണത്തിനായി മുന്നോട്ടുവെച്ച പ്രമേയങ്ങളോട് യോജിക്കുന്ന വിവിധ ഭക്തജന സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389675/kottiyoor-temple-ritual-protection-devotees-representative-meeting-tomorrow)