---
title: "സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിച്ച അധ്യാപകരെ പുറത്താക്കണം; പുതിയ മാർഗനിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്"
english_title: "K-TET Qualification New Guidelines Aided School Teachers Dismissal Education Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389699/k-tet-qualification-new-guidelines-teachers-dismissal-education-department"
published_at: "2026-11-01T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae69d3b51643_1000374092.jpg"
keywords: ["K-TET", "Education Department", "Aided Schools"]
---

# സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിച്ച അധ്യാപകരെ പുറത്താക്കണം; പുതിയ മാർഗനിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം**: കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

## Article Content

**തിരുവനന്തപുരം**: കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും നിർദേശമുണ്ട്.

കൂടാതെ 2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ ലഭിക്കുകയില്ല. മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടിയവർക്ക് മാത്രമേ ഇനി സ്ഥാനക്കയറ്റം അനുവദിക്കൂ.

സ്കൂൾ മാനേജർമാർ ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം. സുപ്രീംകോടതിയുടെ കർശന നിർദേശപ്രകാരമാണ് ഉത്തരവ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. തീരുമാനം ആയിരത്തോളം അധ്യാപകരെ ബാധിക്കുമെന്ന് ഇടത് അധ്യാപക സംഘടനകൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389699/k-tet-qualification-new-guidelines-teachers-dismissal-education-department)