---
title: "രക്തദാന ക്യാമ്പ് നടത്തി"
english_title: "Aneesh Manjathanam First Death Anniversary Blood Donation Camp Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389700/aneesh-manjathanam-death-anniversary-blood-donation-camp-kelakam"
published_at: "2026-11-01T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae69e6f469b8_1000374093.jpg"
keywords: ["Aneesh Manjathanam", "Blood Donation Camp", "Kelakam"]
---

# രക്തദാന ക്യാമ്പ് നടത്തി

> **Lead Summary:** **കേളകം**: ശാന്തിഗിരി സ്വദേശിയും അടക്കാത്തോട് ഓട്ടോ ഡ്രൈവറുമായിരുന്ന അനീഷ് മഞ്ഞത്താനത്തിന്റെ വേർപാടിന് ഒരു വർഷം പൂർത്തിയാവുന്നതിന്റെ സ്മരണാർത്ഥം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കേളകം**: ശാന്തിഗിരി സ്വദേശിയും അടക്കാത്തോട് ഓട്ടോ ഡ്രൈവറുമായിരുന്ന അനീഷ് മഞ്ഞത്താനത്തിന്റെ വേർപാടിന് ഒരു വർഷം പൂർത്തിയാവുന്നതിന്റെ സ്മരണാർത്ഥം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന അനീഷിന്റെ ഓർമ്മകൾക്കായ് ഫോർവേഡ് ശാന്തിഗിരിയുടെയും തലശ്ശേരി ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്.

കേളകം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ സിന്ധു മുഞ്ഞനാട്ട് പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. നിരവധി യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തു. മുൻപും ഒട്ടേറെ പ്രവർത്തനങ്ങൾ ഫോർവേഡ് ശാന്തിഗിരി നടത്തിയിട്ടുണ്ട്.

ചടങ്ങിൽ അനീഷിന്റെ പിതാവ് ആനന്ദൻ മഞ്ഞത്താനം, അടക്കാത്തോട് ഓട്ടോ ഡ്രൈവർമാർ, സംഘാംഗങ്ങൾ, നിരവധി യുവാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389700/aneesh-manjathanam-death-anniversary-blood-donation-camp-kelakam)