---
title: "മാടായി ഗവ ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Madayi Govt ITI Guest Instructor Recruitment 2026 Draughtsman Civil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389716/madayi-govt-iti-guest-instructor-recruitment-2026-draughtsman-civil"
published_at: "2026-11-01T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6be7b4b03d_images_(15).jpeg"
keywords: ["Madayi ITI", "Guest Instructor", "Job Vacancy"]
---

# മാടായി ഗവ ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** **മാടായി**: മാടായി ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

## Article Content

**മാടായി**: മാടായി ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ക്രിസ്ത്യൻ ലാറ്റിൻ കാത്തോലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. അത്തരം ഉദ്യോഗാർഥികളുടെ അഭാവത്തിൽ പൊതു വിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 2 രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04972-876988, 9744260162.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389716/madayi-govt-iti-guest-instructor-recruitment-2026-draughtsman-civil)