---
title: "ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത സംഭവം; വിശദമായ അന്വേഷണത്തിലേക്ക് പൊലീസ്, ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും"
english_title: "Changanassery One Family 3 People Suicide Incident Detailed Investigation Police Bank Accounts Money"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389755/changanassery-family-3-suicide-detailed-investigation-police-bank-accounts-online-platforms"
published_at: "2026-11-01T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6fd70a8a3e_1000243514.jpg"
keywords: ["Changanassery", "Police Investigation", "Money Transactions"]
---

# ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത സംഭവം; വിശദമായ അന്വേഷണത്തിലേക്ക് പൊലീസ്, ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

> **Lead Summary:** ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ്. ബാങ്ക് അക്കൗണ്ടുകളും പണം ഇടപാടുകളും പരിശോധിക്കാൻ തീരുമാനിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പണം ചെലവഴിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

## Article Content

ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ്. ബാങ്ക് അക്കൗണ്ടുകളും പണം ഇടപാടുകളും പരിശോധിക്കാൻ തീരുമാനിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പണം ചെലവഴിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

ഇന്നലെയാണ് ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയുണ്ടെന്ന് ആത്മഹത്യയ്ക്ക് മുൻപ് കുറിപ്പും എഴുതിവെച്ചിരുന്നു. എന്നാൽ ഇതിൽ മൂന്നുലക്ഷം രൂപയുടെ കടമുണ്ടെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

ഇതാണ് കൂടുതൽ സംശയത്തിന് ഇടയാക്കുന്നത്. മറ്റു കടങ്ങൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അടക്കം മൊഴി നൽകിയിട്ടുണ്ട്. ആയതിനാൽ എത്ര തുകയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്.

ഇതിന്റെ ഭാഗമായി മൂന്നുപേരുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. മരണത്തിന് തലേദിവസം മുൻപ് വരെ പണമിടപാടുകൾ നടത്തിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന പരിശോധനയും നടക്കും. അതേസമയം, പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണെന്ന് വ്യക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389755/changanassery-family-3-suicide-detailed-investigation-police-bank-accounts-online-platforms)