---
title: "കേരളപ്പിറവി ദിനാചരണം നടത്തി"
english_title: "Keralappiravi Day Celebration Kelakam KSSPU"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389834/keralappiravi-day-celebration-kelakam-ksspu"
published_at: "2026-11-02T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae803606505a_1000375699.jpg"
keywords: ["Keralappiravi", "KSSPU", "Kelakam"]
---

# കേരളപ്പിറവി ദിനാചരണം നടത്തി

> **Lead Summary:** **കേളകം**: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കേളകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും വയലാർ അനുസ്മരണവും നടത്തി.

## Article Content

**കേളകം**: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കേളകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും വയലാർ അനുസ്മരണവും നടത്തി.

പെൻഷൻ ഭവനിൽ നടന്ന പരിപാടി നോവലിസ്റ്റ് സിബിച്ചൻ കെ ജോബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി വിജയപ്രസാദ് അധ്യക്ഷനായിരുന്നു. സുനിൽ പി. ഉണ്ണി വയലാർ അനുസ്മരണവും വയലാർ ഗാനങ്ങളുടെ ആലാപനവും നടത്തി. ബ്ലോക്ക് സെക്രട്ടറി പി.പി വ്യാസ്, ജോസ് അലക്സാണ്ടർ, എം.പി പാവുണ്ണി, ഇ.പി ഐസക്ക്, കെ.ആർ വിനോദിനി എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389834/keralappiravi-day-celebration-kelakam-ksspu)