---
title: "ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കണ്ണൂരിൽ യെല്ലോ അലർട്ട്"
english_title: "Heavy Rain Alert Yellow Alert Kannur Kerala Weather Update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389854/heavy-rain-alert-yellow-alert-kannur-kerala-weather-update"
published_at: "2026-11-02T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae821c1e39a9_images_(1).jpeg"
keywords: ["Yellow Alert", "Kannur Rain", "Kerala Weather"]
---

# ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കണ്ണൂരിൽ യെല്ലോ അലർട്ട്

> **Lead Summary:** **കണ്ണൂർ**: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ**: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389854/heavy-rain-alert-yellow-alert-kannur-kerala-weather-update)